|    Mar 24 Fri, 2017 1:47 pm
FLASH NEWS

ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

Published : 6th September 2016 | Posted By: SMR

പ്യോങ്‌യാങ്: ആണവശേഷിയുള്ള മിസൈലുകള്‍ പരീക്ഷിക്കുന്നതിലുള്ള വിലക്ക് മറികടന്ന് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. വടക്കന്‍ കൊറിയയുടെ ഹുവാങ്ജു പ്രവിശ്യയിലാണ് മിസൈല്‍ പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയന്‍ അധികൃതരും യോന്‍ഹാപ് വാര്‍ത്താ ഏജന്‍സിയും അറിയിച്ചു. എന്നാല്‍, മിസൈലിന്റെ പ്രഹരശേഷിയും ദൂരപരിധിയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഉത്തര കൊറിയയുടെ പരീക്ഷണം. അതേസമയം, അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ നടത്താനിരിക്കുന്ന വാര്‍ഷിക സൈനിക പരിശീലനമാണ് പ്രകോപനപരമായ പരീക്ഷണങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ ജി 20 ഉച്ചകോടി പുരോഗമിക്കുന്നതിനിടെയാണ് ഉത്തര കൊറിയുടെ നടപടി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക