|    Oct 20 Sat, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയ: നടപടി ആവശ്യപ്പെട്ട് ചൈനയും

Published : 8th September 2017 | Posted By: fsq

 

ബെയ്ജിങ്: ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്കെതിരേ കൂടുതല്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയും രംഗത്ത്. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായിരുന്നു ചൈന. ഈ വിഷയത്തില്‍ ചൈനയുടെ നിലപാട് സുപ്രധാനമാണ്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഉത്തര കൊറിയ തുടര്‍ന്നാല്‍ ചൈനയിലും അത് വലിയ ദുരന്തങ്ങള്‍ക്കു കാരണമാവും. നേരത്തേ ഉത്തര കൊറിയക്കെതിരേ നടപടി ആവശ്യപ്പെട്ട് യുഎസും ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും അദ്ദേഹത്തിനും ഉദ്യോഗസ്ഥര്‍ക്കും വിദേശ യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും യുഎസ് കരടുപ്രമേയത്തിലുണ്ട്. കൂടാതെ വിദേശത്ത് ജോലി ചെയ്യുന്ന ഉത്തര കൊറിയക്കാരെ തിരിച്ചയക്കണമെന്നും ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉത്തര കൊറിയ നടത്തിയ ആറാമത്തെ വലിയ ആണവ പരീക്ഷണം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. യുഎസില്‍ എത്താന്‍ കഴിയുന്ന മിസൈല്‍ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര കൊറിയ പറഞ്ഞിരുന്നു. യുഎസിന്റെ സമ്മര്‍ദത്താല്‍ യുഎന്‍ തങ്ങള്‍ക്കെതിരേ നടപടിയെടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഉത്തര കൊറിയ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. യുദ്ധമാണ് യുഎസ് ലക്ഷ്യമിടുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss