|    Mar 23 Thu, 2017 9:44 pm
FLASH NEWS

ഉത്തര കൊറിയ: കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ക്ക് ഉന്നിന്റെ ഉത്തരവ്

Published : 12th March 2016 | Posted By: SMR

പ്യോങ്‌യാങ്: രാജ്യത്ത് കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു. പരീക്ഷണം എപ്പോഴാണെന്നോ എവിടെ വച്ചാണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഉത്തരകൊറിയ 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഹ്രസ്വദൂരമിസൈലുകള്‍ കടലിലേക്ക് പരീക്ഷിച്ചിരുന്നു. തങ്ങളുടെ ആണവശേഷി ഇനിയും ശക്തിയാര്‍ജിക്കേണ്ടതുണ്ടെന്നും പുതുതായി ആയുധങ്ങള്‍ കണ്ടെത്തുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാവുമെന്നുമാണ് ഉന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതുവരെ നാലു തവണ ആണവപരീക്ഷണം നടത്തിയെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ജനുവരിയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായും വെളിപ്പെടുത്തിയിരുന്നു.
നിയന്ത്രണം മറികടന്ന് ആണവപരീക്ഷണങ്ങളിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് യുഎന്‍ രക്ഷാസമിതിയും ദക്ഷിണകൊറിയയും ഉത്തരകൊറിയക്കുമേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

(Visited 45 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക