|    Oct 17 Wed, 2018 12:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയ: ഈ വര്‍ഷത്തെ ഏറ്റവും വലിയ വെല്ലുവിളി-യുഎന്‍ സെക്രട്ടറി ജനറല്‍

Published : 11th September 2017 | Posted By: fsq

 

പാരിസ്: ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളാണ് ഈ വര്‍ഷത്തെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയെന്നും ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. ഫ്രഞ്ച് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യുഎന്‍ രക്ഷാസമിതിയില്‍ ഇതുസംബന്ധിച്ച് അഭിപ്രായ ഐക്യമുണ്ടാക്കണം. നയതന്ത്ര ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ ഇതു മാത്രമാണ് മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയക്കെതിരേ ഉപരോധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇന്നു നടക്കുന്ന യുഎന്‍ രക്ഷാ സമിതിയില്‍ വോട്ടെടുപ്പ് നടത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചൈനയും റഷ്യയും ഇതിനെ എതിര്‍ക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ ആറാമത്തേതും ഏറ്റവും വലുതുമായ ആണവ പരീക്ഷണം പരിപൂര്‍ണ വിജയമായിരുന്നുവെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. ആണവ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായി പ്രത്യേക പരിപാടിയും കിം ഒരുക്കിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ശുഭകരമായ സംഭവമായിരുന്നു ഇതെന്നും രാജ്യത്തെ ആണവശക്തിയാക്കി ഉയര്‍ത്താന്‍ ഈ പരിശ്രമങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss