|    Sep 21 Fri, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയയുടെ ആണവ പരീക്ഷണം : അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ ചൈനയിലെ ജനങ്ങള്‍

Published : 6th September 2017 | Posted By: fsq

 

ബെയ്ജിങ്: ഉത്തര കൊറിയ തുടരെത്തുടരെ ആണവ പരീക്ഷണവുമായി മുന്നോട്ടുപോകവെ ഭൂമി പിളര്‍ന്ന് അതിര്‍ത്തിയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ ചൈനയിലെ ജനങ്ങള്‍. ആറാം ആണവ പരീക്ഷണത്തിന്റെ ഭാഗമായി വന്‍ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷിയുള്ളതാണ് ഈ ബോംബ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളില്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയിലെ സ്‌ഫോടനം 6.3 തീവ്രതയാണു രേഖപ്പെടുത്തിയതെന്നും ചൈനയില്‍ ഇത് വന്‍തോതിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചൈനീസ് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ആണവപരീക്ഷണംമൂലം ഭൂമിക്കടിയിലേക്കുണ്ടാവുന്ന വന്‍ ഊര്‍ജപ്രവാഹം ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനം കാരണം ഉത്തരകൊറിയ-ചൈന അതിര്‍ത്തിയിലെ അഗ്‌നിപര്‍വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലെയും ഉത്തര കൊറിയയിലെയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് ആശങ്ക. ഈ അഗ്‌നിപര്‍വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം പേരാണു താമസിക്കുന്നത്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിന്റെ 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്‌നിപര്‍വതമെങ്കിലും ഭൂകമ്പമാപിനിയില്‍ 6.3 രേഖപ്പെടുത്തിയ സ്‌ഫോടനം അഗ്നിപര്‍വതം പൊട്ടിത്തെറിക്കാന്‍ കാരണമാവുമെന്നുതന്നെയാണു കരുതപ്പെടുന്നത്. അതേസമയം, ഈ അഗ്‌നിപര്‍വതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറംലോകത്തിനു ലഭ്യമല്ല. ഉത്തര കൊറിയ ഏറ്റവും ഒടുവിലായി പരീക്ഷിച്ച ആണവായുധം 120 കിലോ ടണ്‍ ശേഷിയുള്ളതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss