|    Jul 16 Mon, 2018 6:53 am
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയയില്‍ ഭൂചലനം

Published : 24th September 2017 | Posted By: fsq

 

സോള്‍: ഉത്തര കൊറിയയില്‍ ഭൂചലനം ഉണ്ടായതായി റിപോര്‍ട്ട്. 3.4 തീവ്രത രേഖപ്പെടുത്തിയതായി ചൈനയുടെ കാലാവസ്ഥാ നിരീക്ഷകര്‍. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിരിക്കാന്‍ സാധ്യതയുള്ളതായും ചൈനീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. നേരത്തേ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയപ്പോഴുണ്ടായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് സമാനമായ ഭുചലനമാണ് ഇന്നലെയും നടന്നതെന്ന് ചൈനീസ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഉത്തര കൊറിയയില്‍ ഉണ്ടായത് സ്വാഭാവിക ഭൂചലനമാണെന്നാണ് ദക്ഷിണ കൊറിയന്‍ കാലാവസ്ഥാ നിരീക്ഷകര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞത്. എന്നാല്‍, ഭൂചലനത്തിന്റെ സ്വഭാവം കൃത്രിമ ഭൂചലനത്തിന് സമാനമാണെന്നാണ് ദക്ഷിണ കൊറിയ പിന്നീട് പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss