|    Jan 17 Tue, 2017 10:34 am
FLASH NEWS

ഉത്തര കൊറിയയില്‍ ഉപ പ്രധാനമന്ത്രിയെ വധിച്ചു

Published : 1st September 2016 | Posted By: SMR

പ്യോങ്യാങ്: ഉത്തര കൊറിയയില്‍ ഉപപ്രധാനമന്ത്രിയുടെ വധശിക്ഷ നടപ്പാക്കിയതായി ദക്ഷിണ കൊറിയന്‍ ഏകീകരണ മന്ത്രാലയം. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉപപ്രധാനമന്ത്രി കിം യോങ് ജിന്നിന്റെ വധശിക്ഷയാണ് ഉത്തര കൊറിയ നടപ്പാക്കിയത്.
ജൂലൈയില്‍  നടന്ന വധശിക്ഷ യെക്കുറിച്ച് വിവരം ലഭിച്ചത് എങ്ങനെയെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ദക്ഷിണ കൊറിയ പുറത്തുവിട്ടിട്ടില്ല. രഹസ്യാന്വേഷണ വിഭാഗം ചുമതലയുള്ള മന്ത്രി കിം യോങ് ചോലിനെയും ചോയ് ഹ്വി എന്ന ഉദ്യോഗസ്ഥനെയും ഉത്തരകൊറിയ നിര്‍ബന്ധിത വിദ്യാഭ്യാസത്തിന് അയച്ചതായും ദക്ഷിണകൊറിയന്‍ മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയ പുറത്തുവിട്ട വാര്‍ത്തയുടെ വിശ്വാസ്യത സംബന്ധിച്ചും ചോദ്യമുയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം മെയില്‍ ഉത്തര കൊറിയയില്‍ സൈനികമേധാവിയെ വധശിക്ഷയ്ക്കു വിധേയനാക്കിയതായി ദക്ഷിണ കൊറിയ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
എന്നാല്‍, വധശിക്ഷയ്ക്കു വിധേയനായതായി റിപോര്‍ട്ടില്‍ പറഞ്ഞ ഉദ്യോഗസ്ഥന്‍ ജീവിച്ചിരിക്കുന്നതായി തെളിയിക്കുന്ന ഫോട്ടോഗ്രാഫുകള്‍ പിന്നീട് പുറത്തുവന്നു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിഗണിക്കുന്ന, ചാര സംഘടനയടക്കമുള്ള സംവിധാനങ്ങളുള്ള ഏകീകരണ മന്ത്രാലയത്തിന്റെ റിപോര്‍ട്ടുകളുടെ ആധികാരികത ഈ സംഭവത്തില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
അതേസമയം ഉത്തര കൊറിയയില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് തെറ്റുകള്‍ കടന്നുകൂടുന്നതെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. റിപോര്‍ട്ടുകളില്‍ ഉത്തരകൊറിയയുടെ സ്ഥിരീകരണങ്ങളുണ്ടാവാറുള്ളത് അപൂര്‍വമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക