|    Apr 23 Mon, 2018 9:21 am
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയന്‍ മിസൈല്‍ ജപ്പാന്റെ സമുദ്രമേഖലയില്‍

Published : 4th August 2016 | Posted By: SMR

ടോക്കിയോ: വടക്കന്‍ കൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ സമുദ്രമേഖലയില്‍ പതിച്ചതായി റിപോര്‍ട്ട്. ഇതാദ്യമായാണ് ജപ്പാന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ വടക്കന്‍ കൊറിയയുടെ മിസൈല്‍ പതിക്കുന്നത്. വടക്കന്‍ കൊറിയയുടെ നടപടിയെ ഗുരുതരമായ ഭീഷണിയായാണ് കാണുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ പ്രതികരിച്ചു. യുഎന്‍ രക്ഷാസമിതി നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടുള്ള വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ കാരണം മേഖലയിലുണ്ടായ തര്‍ക്കം രൂക്ഷമാവാന്‍ പുതിയ സംഭവവികാസം ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss