|    Jul 21 Sat, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയന്‍ കമ്പനികളോട് രാജ്യം വിടണമെന്നു ചൈന

Published : 29th September 2017 | Posted By: fsq

 

ബെയ്ജിങ്: ഉത്തര കൊറിയയുടെ ഉടമസ്ഥതയിലുള്ള എല്ലാ കമ്പനികളും ജനു—വരിയോടെ രാജ്യം വിടണമെന്നു ചൈന. തുടര്‍ച്ചയായ മിസൈല്‍, അണു പരീക്ഷണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് യുഎന്‍  ഏര്‍പ്പെടുത്തിയ ഉപരോധ നടപടികളോട് സഹകരിച്ചാണ് ചൈനയുടെ നീക്കം. ഉത്തര കൊറിയന്‍ പൗരന്‍മാര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ചൈനക്കാരുടെ വ്യവസായങ്ങളും വ്യവസായ സ്ഥാപനങ്ങളും പൂട്ടാനും നിര്‍ദേശമുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന് പിന്നാലെ സപ്തംബര്‍ 11നാണ് ഉത്തര കൊറിയക്കുമേല്‍ ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ തിയ്യതി മുതല്‍ 120 ദിവസത്തിനുള്ളില്‍ ഇരു രാജ്യങ്ങളിലെയും പൗരന്‍മാരുടെ സംയുക്ത സംരംഭങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തര കൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. അതിനാല്‍ ഉപരോധത്തില്‍ പങ്കാളിയാവാന്‍ ചൈനയ്ക്ക് കടുത്ത രാജ്യാന്തര സമ്മര്‍ദം ഉണ്ടായിരുന്നു.ചൈനയുടെ നീക്കം ഉത്തര കൊറിയക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുഎന്‍ ഉപരോധത്തോടെ കല്‍ക്കരി, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ ഉത്തര കൊറിയക്ക് ഇനി കയറ്റുമതി സാധ്യമാവില്ല. മാത്രമല്ല, ഉത്തര കൊറിയയിലേക്കുള്ള ഇന്ധനവിതരണം പരിമിതപ്പെടുത്തണമെന്നു മറ്റു രാജ്യങ്ങളോട് ഉപരോധ ഉത്തരവില്‍ യുഎന്‍ ആവശ്യപ്പെടുന്നുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss