|    Oct 24 Wed, 2018 4:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയക്കെതിരേ സൈനിക നടപടിക്ക് തയ്യാര്‍ : ട്രംപ്‌

Published : 28th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരേ സൈനിക നടപടിക്ക് യുഎസ് സജ്ജമാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനികനടപടി തുടങ്ങിയാല്‍ അതു പോങ്യാങിനെ തകര്‍ത്തുകളയുമെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പദ്ധതികള്‍ക്കെതിരേ ആദ്യ നടപടിയായി സൈനിക നീക്കമുണ്ടാവില്ല. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ രണ്ടാമതൊരു മാര്‍ഗത്തിനായി തങ്ങള്‍ പൂര്‍ണസജ്ജരാണ്. അതൊരിക്കലും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കും. വേണ്ടിവന്നാല്‍ അതും ചെയ്യുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കി.ഉത്തരകൊറിയന്‍ വിഷയത്തില്‍ മുന്‍ ഭരണാധികാരികള്‍ നടപടിയെടുത്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. പത്തുപതിനഞ്ചു വര്‍ഷം മുമ്പ് നടപടിയെടുത്തിരുന്നെങ്കില്‍ പ്രശ്‌നം ലളിതമായി പരിഹരിക്കാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.   കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ യുദ്ധം തുടങ്ങിയാല്‍ മഹാദുരന്തമായിരിക്കുമെന്നു കഴിഞ്ഞ ചൊവ്വാഴ്ച മേഖലയിലെ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. തുടര്‍ന്ന്, ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്‌യുദ്ധം  നടക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss