|    Jul 21 Sat, 2018 8:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയക്കെതിരേ യുഎസ് ഉപരോധം ശക്തമാക്കി

Published : 23rd September 2017 | Posted By: fsq

 

വാഷിങ്ടണ്‍:  ഉത്തര കൊറിയക്കേതിരേ പുതുതായി സാമ്പത്തിക ഉപരോധം നടപ്പാക്കുന്നതിനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ഒപ്പുവച്ചു. ഉത്തര കൊറിയയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരേയും യുഎസ്് സാമ്പത്തിക നിയന്ത്രണങ്ങള്‍ സ്വീകരിക്കും. ഉത്തര കൊറിയയുമായി സാമ്പത്തിക ഇടപാടുകളുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ യുഎസ് ട്രഷറിക്ക് പുതിയ ഉത്തരവ് പ്രകാരം അധികാരം ലഭിക്കും. ചൈന ആസ്ഥാനമായ ബാങ്കുകള്‍ക്ക് ഉത്തര കൊറിയയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനു ട്രംപ് നിര്‍ദേശം നല്‍കി. ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ട്രംപ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഭ്രാന്തനെന്നു ട്രംപ് അഭിപ്രായപ്പെട്ടു. യുഎസ് പുതുതായി ചുമത്തുന്ന സാമ്പത്തിക ഉപരോധങ്ങള്‍ കിം ജോങ് ഉന്‍ ഭരണകൂടം മുമ്പെങ്ങും നേരിടാത്ത പരീക്ഷയാവുമെന്നും ട്രംപ് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss