|    Apr 24 Tue, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയക്കെതിരേ ചൈനയുടെ വ്യാപാര നിയന്ത്രണം

Published : 24th September 2017 | Posted By: fsq

 

ബെയ്ജിങ്: ഉത്തര കൊറിയയിലേക്കുള്ള പെട്രോളിയം കയറ്റുമതി ചൈന ഭാഗികമായി നിരോധിക്കും. ഉത്തര കൊറിയയില്‍ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതി തടയാനുള്ള യുഎന്‍ ഉപരോധ നിര്‍ദേശവും ചൈന പ്രാബല്യത്തില്‍ വരുത്തും. ഈ മാസം 3നാണ് ഉത്തര കൊറിയക്കെതിരേ യുഎന്‍ ഉപരോധം പ്രഖ്യാപിച്ചത്. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളെത്തുടര്‍ന്ന് യുഎസാണ് യുഎന്‍ ഉപരോധത്തിനു ശുപാര്‍ശ ചെയ്തത്. യുഎസിന്റെ ഉപരോധപ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിക്കുകയായിരുന്നു. യുഎസും വടക്കന്‍ കൊറിയയും തമ്മില്‍ വാക്‌പോര് ശക്തമാവുന്നതിനിടെയാണ് ചൈന യുഎന്‍ ഉപരോധ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുമെന്നറിയിച്ചത്. സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കാണ് കയറ്റുമതി വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ എല്‍എന്‍ജിയുടെ കയറ്റുമതി അടിയന്തരമായി നിരോധിക്കുമെന്നു ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. മറ്റ് ഇന്ധനങ്ങളുടെ കയറ്റുമതിക്കുള്ള നിരോധനം അടുത്തമാസം ഒന്നിനു നിലവില്‍വരും. അതേസമയം, തുണിത്തരങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തില്‍നിന്ന് ഈ മാസം 11നു മുമ്പ് ഒപ്പുവച്ച കരാറുകള്‍ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ കരാറുകള്‍ പ്രകാരമുള്ള ഇറക്കുമതി ഡിസംബര്‍ 10നു മുമ്പ് പൂര്‍ത്തിയാക്കണം. ഡിസംബര്‍ 10നുശേഷം ഉത്തര കൊറിയയില്‍നിന്നുള്ള തുണിത്തര ഇറക്കുമതി പൂര്‍ണമായി നിരോധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss