|    Sep 26 Tue, 2017 12:52 pm
Home   >  Todays Paper  >  page 7  >  

ഉത്തര്‍പ്രദേശ്: പണം ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു

Published : 19th November 2016 | Posted By: SMR

മഹോബ(ഉത്തര്‍പ്രേദശ്):  ഉത്തര്‍പ്രദേശില്‍ ബാങ്കുകളില്‍ നിന്ന് പണം ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു. ശീതകാല കൃഷിക്ക് നിലമൊരുക്കിയ കര്‍ഷകരാണ് വിത്തുകള്‍ക്കും വളത്തിനും പണം കിട്ടാതെ ദുരിതമനുഭവിക്കുന്നത്. ഇപ്രാവശ്യം വേണ്ടത്ര മഴ ലഭിച്ചതിനാല്‍ സന്തുഷ്ടരായിരുന്ന കര്‍ഷകര്‍ നോട്ട് നിരോധനം വന്നപ്പോള്‍ ആകെ നിരാശരാണ്.
65കാരനായ ബിഹാരിദാസ് എന്ന കര്‍ഷകന്‍ 10 കിലോമീറ്റര്‍ നടന്ന് കഴിഞ്ഞ നാലുദിവസമായി ബാങ്കിലെത്തിയിട്ടും പണം ലഭിച്ചില്ല. ദിവസവും രാവിലെ ഒമ്പതിന് ബാങ്കിലെ വരിയില്‍ നില്‍ക്കുന്ന ബിഹാരിദാസിന് തന്റെ ഊഴം വരുമ്പോഴേക്കും ബാങ്കില്‍ പണം തീര്‍ന്നുവെന്ന അറിയിപ്പാണ് കേള്‍ക്കേണ്ടിവന്നത്. അഞ്ചാംദിവസം 10,000 രൂപയ്ക്ക് വേണ്ടി ചെക്ക് നല്‍കിയപ്പോള്‍ കിട്ടിയത് 2000 രൂപയുടെ ഒറ്റനോട്ട്.
ഉത്തര്‍പ്രദേശിലെ മധ്യഭാഗത്തുള്ള ബുന്തേല്‍ഖണ്ഡിലെ ബാങ്കിലാണ് അദ്ദേഹം ചെന്നത്. അവിടെ ദിവസവും 400ല്‍പരം കര്‍ഷകരാണ് പണം വാങ്ങാനെത്തുന്നത്. ഉച്ചയ്ക്കാണ് ബാങ്കില്‍ പണം എത്തുന്നത്. ഏതാനും ആളുകള്‍ക്ക് നല്‍കുമ്പോഴേക്കും അത് തീരും. ‘തുടര്‍ച്ചയായ 13 മണിക്കൂറാണ് ഞാന്‍ ജോലി ചെയ്യുന്നത്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നു.
പക്ഷേ പണം ഇല്ലാത്തതിനാല്‍ എന്തു ചെയ്യും. വിക്രന്ത് ദുബെ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ ചോദിച്ചു’. ഞങ്ങള്‍ കളവു പറയുകയാണെന്നാണോ നിങ്ങള്‍ കരുതുന്നത്? ഞങ്ങള്‍ക്ക് പണം ആവശ്യമില്ലെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ-യഥാര്‍ഥ സ്ഥിതി കാണണമെങ്കില്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരൂ-ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ട് കാണാം. ബാങ്കില്‍ വരിനില്‍ക്കുന്ന ക്ഷുഭിതനായ ദില്‍ഷാദ് ഖാന്‍ എന്ന കര്‍ഷകന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക