|    May 27 Sat, 2017 7:19 pm
FLASH NEWS

ഉത്തര്‍പ്രദേശ് നിയമസഭ : ബ്രാഹ്്മണരുടെ എണ്ണം കൂടി; മുസ്്‌ലിം പ്രാതിനിധ്യം കുറഞ്ഞു

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിജെപി തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ ആകെയുള്ള എംഎല്‍എമാരില്‍ 44.3 ശതമാനം ഉയര്‍ന്ന ജാതിക്കാര്‍. 1980നു ശേഷം ഏറ്റവും കൂടുതല്‍ മേല്‍ജാതിക്കാര്‍ നിയമസഭയിലെത്തുന്നത് ഈ തിരഞ്ഞെടുപ്പിലാണ്. 2012ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ബിജെപിയുടെ ആകെ വോട്ട് വിഹിതത്തില്‍ 48.2 ശതമാനമാണ് മേല്‍ജാതി വിഭാഗങ്ങളുടേതായുള്ളത്. യാദവേതര പിന്നാക്ക വോട്ടുവിഹിതം 23 ശതമാനമാണ്. അവധ് മേഖലയില്‍ 55 ശതമാനം എംഎല്‍എമാരും മേല്‍ജാതിക്കാരാണ്. ദഹോബ് മേഖലയില്‍ ഇത് 43.5 ശതമാനവും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 39 ശതമാനവും ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ 47.3 ശതമാനവും വടക്കുകിഴക്കന്‍ മേഖലയില്‍ 53.4 ശതമാനവുമാണ്. പടിഞ്ഞാറന്‍ യുപിയിലും റോഹില്‍ഖണ്ഡിലും ഇത് മൂന്നില്‍ രണ്ടുവരും. താക്കൂര്‍ വിഭാഗങ്ങളുടെ പ്രാതിനിധ്യം 43 ശതമാനത്തില്‍ നിന്ന് 44 ശതമാനമായി ഉയര്‍ന്നു. ബനിയ വിഭാഗങ്ങളുടേത് 11 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കൂടി. ഒബിസി വിഭാഗങ്ങളില്‍ യാദവ പ്രാതിനിധ്യം 5 ശതമാനമായി കുറഞ്ഞു. അവരുടെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കാണിത്. കുര്‍മിസ് വിഭാഗത്തിലാണ് ഏറ്റവും വലിയ വര്‍ധനയുണ്ടായത്. ഒബിസി വിഭാഗത്തിന്റെ 29 ശതമാനം അവരാണ്. അഞ്ചു വര്‍ഷം മുമ്പ് ഇത് 11 ശതമാനമായിരുന്നു. ആകെ യുപി ജനസംഖ്യയുടെ 27 ശതമാനം വരുന്ന ഒബിസി വിഭാഗങ്ങള്‍ക്ക് ആകെ കിട്ടിയത് 28 സീറ്റാണ്. പ്രധാന ഒബിസി വിഭാഗങ്ങള്‍ക്ക് പുറമെ രാജ്ബാര്‍, നിഷാദ്, മാലി, ബാഗല്‍, ഷക്കിയാ, കുംഹര്‍, സയ്ന്‍വാര്‍, സൈനി തുടങ്ങിയ വിഭാഗങ്ങളെയും ചേര്‍ത്താണിത്. ബിജെപിയുടെ സഹകാരിയായിരുന്ന അപ്‌നാദള്‍, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവര്‍ക്കും കാര്യമായി പിന്നാക്ക വിഭാഗക്കാരെ ജയിപ്പിക്കാനായില്ല. അപ്‌നാദള്‍ 3 സംവരണ സീറ്റുകളില്‍ ജയിച്ചപ്പോള്‍  മുന്നോക്കവിഭാഗത്തില്‍പ്പെട്ട 2 സ്ഥാനാര്‍ഥികളെയും സഭയിലെത്തിച്ചു.  1991ന് ശേഷം ഏറ്റവും കുറഞ്ഞ മുസ്്‌ലിംപ്രാതിനിധ്യമുള്ള നിയമസഭയാണ് ഇത്തവണത്തേത്. 2012ല്‍ 17 ശതമാനമുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണ ആറു ശതമാനമായി . ബിഎസ്പി 98 സീറ്റും എസ്പി 61 സീറ്റുമാണ് മുസ്്‌ലിംകള്‍ക്ക് നല്‍കിയത്. സിറ്റിങ് എംഎല്‍എമാരായിരുന്ന 68 മുസ്്‌ലിംകള്‍ മത്സരിച്ചപ്പോള്‍ 11 പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി 48.6 ശതമാനം ടിക്കറ്റുകള്‍ നല്‍കിയത് മേല്‍ജാതിക്കാര്‍ക്കായിരുന്നു. 24.4 ശതമാനം ഒബിസി—ക്ക് നല്‍കി. ഇതില്‍ കുര്‍മികള്‍ക്ക് 8 ശതമാനവും ഗുജ്ജറുകള്‍ക്ക് 2.4 ശതമാനവും ലഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day