|    Nov 17 Fri, 2017 10:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലോ മാര്‍ച്ചിലോ

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലോ മാര്‍ച്ചിലോ നടന്നേക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പു കൂടി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഫെബ്രുവരിയില്‍ കേന്ദ്ര ബജറ്റിനു തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റ ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. എന്നാല്‍, മണിപ്പൂരിലും ഉത്തര്‍പ്രദേശിലും വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
രണ്ടു വര്‍ഷം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ 70 സീറ്റും നേടിയ ബിജെപി 15 വര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശിന്റെ ഭരണം നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. ബിഎസ്പിയും ഭരണം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. പഞ്ചാബില്‍ 10 വര്‍ഷമായി ഭരിക്കുന്ന ശിരോമണി അകാലിദള്‍-ബിജെപി സഖ്യം കോണ്‍ഗ്രസ്സില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കനത്ത വെല്ലുവിളി നേരിടുന്നുണ്ട്.
നിയമപോരാട്ടത്തിലൂടെ ഉത്തരാഖണ്ഡില്‍ വീണ്ടും അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെയും ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയുടെയും നടുവിലാണ്. ബിജെപി ഭരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ശക്തമായ എതിരാളികളായുണ്ട്. മണിപ്പൂരില്‍ വീണ്ടും തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
അടുത്ത വര്‍ഷം മെയ് 27നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക