|    Jul 28 Fri, 2017 4:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉത്തര്‍പ്രദേശ് : കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്ററുകള്‍

Published : 21st March 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പു പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്ററുകള്‍. യുപി തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം കണ്ടുപിടിച്ച ബുദ്ധികേന്ദ്രം പ്രശാന്ത് കിഷോറിനെ കാണാനില്ലെന്ന പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഫലം വന്നതു മുതല്‍ പ്രശാന്ത് കിഷോറിനെ കാണാനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിനു ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് നേതാക്കന്മാരുടെ വാക്കു കേട്ട് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചതെന്നു യുപി കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാജേഷ് സിങ് പറഞ്ഞു. എന്നാല്‍, സംഭവിച്ചത് നേരെ മറിച്ചാണ്. കോണ്‍ഗ്രസ് പച്ചതൊട്ടില്ല. ഇനി ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തന്ത്രജ്ഞന്റെ മറുപടി വേണമെന്നും രാജേഷ് സിങ് പറഞ്ഞു. തോല്‍വി പിണഞ്ഞതു മുതല്‍ പ്രശാന്ത് കിഷോര്‍ എവിടെയാണെന്ന് അറിയാത്തതിനാലാണ് പോസ്റ്ററുകളും ബാനറുകളും പതിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോസ്റ്റര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക