|    Aug 21 Tue, 2018 9:21 am
FLASH NEWS
Home   >  Kerala   >  

ഉത്തര്‍പ്രദേശില്‍ ശിയ, സുന്നി, വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടുന്നു

Published : 15th June 2017 | Posted By: shins

 

ലക്‌നോ: ഉത്തര്‍പ്രദേശിലെ ശിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ബോര്‍ഡുകള്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബോര്‍ഡുകള്‍ പിരിച്ചുവിടുന്നതെന്നാണ് യോഗി സര്‍ക്കാറിന്റെ ഭാഷ്യം. ‘ശിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലും ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബോര്‍ഡുകര്‍ പിരിച്ചു വിടുന്നത്’ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. ശിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി, മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ എന്നിവര്‍ക്കെതിരെയും അഴിമതി ആരോപണം നിലനില്‍ക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss