|    Jun 18 Mon, 2018 3:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉത്തരാഖണ്ഡ്: ബിജെപി നേതാവ് കോണ്‍ഗ്രസ്സില്‍

Published : 30th September 2016 | Posted By: SMR

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രമുഖ ബിജെപി നേതാവ് നരേന്ദ്ര റൗട്ട്‌ലയും അനുയായികളും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയും മുഖ്യമന്ത്രി ഹരീഷ് റാവത്തും അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു സ്വാഗതംചെയ്തു. റൗട്ട്‌ലയുടെ വരവ് കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുമെന്നു റാവത്ത് പറഞ്ഞു.
റൗട്ട്‌ലയുടെ കൂറുമാറ്റം ബിജെപി ശക്തികേന്ദ്രമായ റാണിഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ റൗട്ട്‌ലയുടെ കൂറുമാറ്റം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് ബിജെപി വക്താവ് മുന്ന സിങ് ചൗഹാന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss