|    Aug 20 Mon, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉത്തരാഖണ്ഡ്: ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌

Published : 6th August 2018 | Posted By: kasim kzm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. കാലിക്കടത്തിന്റെയും പശു സംരക്ഷണത്തിന്റെ പേരിലും ആള്‍ക്കൂട്ട കൊലപാതകങ്ങളും മറ്റും നടത്തുന്നവരില്‍ നിന്നു യഥാര്‍ഥ ഗോസംരക്ഷകരെ തിരിച്ചറിയാനാണു പുതിയ സംവിധാനമൊരുക്കുന്നതെന്ന് ഗോ സേവ ആയോഗ് ചെയര്‍മാന്‍ എന്‍ എസ് റാവത്ത് അറിയിച്ചു. സംസ്ഥാനത്തെ ആറു ജില്ലകളില്‍ നിന്നുള്ള നല്ലവരായ ഗോരക്ഷകരെ തിരിച്ചറിഞ്ഞെന്നും ഇവര്‍ക്ക് ഉടന്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നിര്‍ദേശ പ്രകാരം നേരത്തെ സംസ്ഥാനത്ത് ഗോ തീര്‍ത്ഥാടനത്തിനായി ഒരു ഗ്രാമം ഒരുക്കിയിരുന്നു. ഹരിദ്വാറിലെ കതാര്‍പൂരിലാണ് ഗോ തീര്‍ത്ഥ് ഒരുക്കിയത്.
അതേസമയം, പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം പശുക്കള്‍ക്ക് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss