|    May 25 Thu, 2017 4:58 am
FLASH NEWS

ഉത്തരാഖണ്ഡ്: എംഎല്‍എമാരുടെ ഹരജി തള്ളണമെന്ന് സ്പീക്കര്‍

Published : 24th April 2016 | Posted By: SMR

നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭ അയോഗ്യരാക്കിയ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹരജി തള്ളണമെന്ന് സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ജ്‌വാള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചുവെന്നും അവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളെ അയോഗ്യരാക്കിയതിനെതിരേ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്.
ഭരണഘടനയുടെ 10ാം അനുച്ഛേദം ലംഘിച്ചവര്‍ക്ക് എങ്ങനെ അയോഗ്യത റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ കഴിയുമെന്ന് സിബല്‍ ചോദിച്ചു. എംഎല്‍എമാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാവാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. കേസില്‍ തിങ്കളാഴ്ച എംഎല്‍എമാരുടെ അഭിഭാഷകര്‍ ഹാജരാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day