|    Mar 29 Wed, 2017 8:54 pm
FLASH NEWS

ഉത്തരാഖണ്ഡില്‍ മേഘ സ്‌ഫോടനത്തില്‍ 30 മരണം

Published : 1st July 2016 | Posted By: mi.ptk

uttrakhand-

ഡെറാഡൂര്‍: ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനത്തില്‍ 30 മരണം. ചമോലി ജില്ലയിലാണ് കനത്തമഴയെത്തുടര്‍ന്ന് മേഘസ്‌ഫോടനം ഉണ്ടായത്. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം 54 മില്ലി മീറ്റര്‍ മഴയാണ് ഉത്തരാഖണ്ഡില്‍ രേഖപ്പെടുത്തിയത് പ്രധാന നദികളിലെല്ലാം ജലനിരപ്പുയര്‍ന്നിട്ടുണ്ട്. നൈനിറ്റാള്‍, ഉദ്ദംസിങ് നഗര്‍,ചമ്പാവാത്,അല്‍മോറ,പുരി,ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പല സ്ഥലങ്ങളിലും റോഡുകള്‍ തകര്‍ന്നതുമൂലം ഗതാഗതം നിലച്ചിരിക്കുകയാണ്.താല്‍ മുന്‍സ്യാരി റോഡ് തകര്‍ന്നത് മൂലം പ്രദേശത്ത് നിരവവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day