|    Oct 17 Tue, 2017 1:31 pm
Home   >  Todays Paper  >  Page 1  >  

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം 35 മരണം

Published : 2nd July 2016 | Posted By: SMR

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോറഗഡ്, ചാമോലി ജില്ലകളിലുണ്ടായ മേഘവിസ്‌ഫോടനത്തിലും പ്രളയക്കെടുതിയിലും ചുരുങ്ങിയത് 35 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 25 പേരെ കാണാതായി. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. നിരവധി ഗ്രാമീണര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
സിങ്ഗാലി മേഖലയിലെ ഏഴു ഗ്രാമങ്ങളില്‍ 25 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ പ്രളയത്തില്‍ നിരവധി വീടുകളാണു തകര്‍ന്നത്. സുവ ഗ്രാമത്തില്‍ ധാരാളം കൃഷിയിടങ്ങള്‍ നശിച്ചു. ഇവിടുത്തെ മൂന്നു പാലങ്ങള്‍ തകര്‍ന്നു.
ദേവ്പ്രയാഗില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഋഷികേശ്-ബദരീനാഥ് ദേശീയപാത അടച്ചു. അളകനന്ദ നദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയും ചെയ്തു. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദുരിതാശ്വാസപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്കു മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക