|    Oct 22 Sun, 2017 2:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉത്തരാഖണ്ഡില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം

Published : 27th May 2016 | Posted By: SMR

ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് അഞ്ചു പ്രൈമറി സ്‌കൂള്‍ അധ്യാപികമാര്‍ ഉള്‍പ്പെടെ എട്ടു മരണം. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ജോലികഴിഞ്ഞ് ഗോപേശ്വറിലേക്കു വാഹനത്തില്‍ മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടതെന്ന് ചമോലി തഹ്‌സില്‍ദാര്‍ മഞ്ജു രാജ്പുത് അറിയിച്ചു.
വ്യത്യസ്ത സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ് അപകടത്തിനിരയായവര്‍. 30 മീറ്റര്‍ താഴ്ചയിലാണു ജീപ്പ് വീണത്. പരിക്കേറ്റവരെ ചമോലി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനകം ഉത്തരാഖണ്ഡിലുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്. അല്‍മോറ, ഉത്തരകാശി ജില്ലകളിലുണ്ടായ അപകടങ്ങളില്‍ വിദേശ വിനോദസഞ്ചാരി അടക്കം 12 പേര്‍ മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക