|    May 24 Wed, 2017 11:26 pm
FLASH NEWS

ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തികൂടെയെന്ന് സുപ്രീംകോടതി

Published : 3rd May 2016 | Posted By: sdq

supreme court india

ന്യൂഡല്‍ഹി: ഭരണ പ്രതിസന്ധി നേരിടുന്ന ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തികൂടെയെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ഭരണം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി കേന്ദ്രത്തോട് ഇക്കാര്യം ആരാഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രം നാളെ സുപ്രീംകോടതിയില്‍ മറുപടി നല്‍കണം. കേസില്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി. രാഷ്ട്ര പതി ഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day