|    Aug 23 Wed, 2017 6:16 am
FLASH NEWS

ഉത്തരവ് ലംഘിച്ച് ട്രൈബല്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിടാന്‍ നീക്കം

Published : 20th March 2017 | Posted By: fsq

 

കാട്ടിക്കുളം: ട്രൈബല്‍ പ്രമോട്ടര്‍മാരെ ഉത്തരവ് ലംഘിച്ച് പിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായി പരാതി. 2018 ഒക്‌ടോബര്‍ 31 വരെ നിലവിലുള്ള പ്രമോട്ടര്‍മാരുടെ കാലാവധിയിരിക്കവെയാണ് ചട്ടം ലംഘിച്ച് പട്ടികവര്‍ഗ വികസന വകുപ്പ് ഇവരെ പിരിച്ചുവിടാനൊരുങ്ങുന്നത്.
ഫെബ്രുവരി 14ന് മനുഷ്യാവകാശ കമ്മീഷനും നിയമസഭാ കമ്മിറ്റിക്കും പ്രമോട്ടര്‍മാര്‍ നിവേദനം നല്‍കിയിരുന്നു. കമ്മീഷന്‍ പട്ടികവര്‍ഗ വകുപ്പിനോട് റിപോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ റിപോര്‍ട്ട് നല്‍കിയിട്ടില്ല.
ഇതൊന്നും വകവയ്ക്കാതെയാണ് പ്രമോട്ടര്‍മാരെ പിരിച്ചുവിട്ട് പുതിയ ട്രൈബല്‍ വോളന്റിയര്‍മാരെ എടുക്കാന്‍ പട്ടികവര്‍ഗ വകുപ്പിന്റ ഉത്തരവ്. മാനന്തവാടി താലൂക്കില്‍ 130 പ്രമോട്ടര്‍മാരാണുള്ളത്.
മറ്റ് വകുപ്പുകളില്‍ വര്‍ഷങ്ങളോളം ജോലിചെയ്യുന്ന താഴെ തട്ടിലുള്ളവരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുമ്പോള്‍ ആദിവാസി വിഭാഗത്തില്‍ മാത്രം ജോലി ചെയ്യുന്ന ട്രൈബല്‍ പ്രമോട്ടര്‍മാരെ മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്.
കാട്ടുനീതിക്കെതിരേ പ്രതികരിക്കുന്ന പ്രമോട്ടര്‍മാരെ പിരിച്ചുവിട്ട് ഭരണകക്ഷിയോട് കൂറ് പുലര്‍ത്തുന്നവരെ നിയമിക്കാനാണ് നീക്കം. പിരിച്ചുവിടുന്നതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രമോട്ടര്‍മാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക