|    Jun 25 Mon, 2018 12:28 am
FLASH NEWS
Home   >  Kerala   >  

ടിപി സെന്‍കുമാര്‍ ചുമതലയേറ്റു

Published : 6th May 2017 | Posted By: mi.ptk

തിരുവനന്തപുരം: പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ചുമതലയേറ്റു. വൈകിട്ട് 4.30ഓടെ പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് സ്ഥാനമേറ്റെടുത്തത്.
പതിനൊന്ന് മാസത്തിന് ശേഷമാണ് ടിപി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തുന്നത്. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനര്‍നിയനം നല്‍കാന്‍ തീരുമാനിച്ചത്.
സുപ്രിംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടയുടനെ മുഖ്യമന്ത്രി ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ വിഷയം ചര്‍ച്ച ചെയ്തു. നിയമസഭാ സമ്മേളനം കഴിഞ്ഞയുടന്‍ എകെജി സെന്ററില്‍ സെക്രട്ടേറിയറ്റ് യോഗവും ചേര്‍ന്നിരുന്നു. ഇതിലാണ് സെന്‍കുമാറിനെ നിയമിക്കാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. സെന്‍കുമാറിനെ ഉടന്‍ നിയമിക്കേണ്ടിവരുമെന്ന് കണ്ട് ഐപിഎസ്, ഡിവൈഎസ്പി തലത്തില്‍ വന്‍ അഴിച്ചുപണിയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സര്‍ക്കാര്‍ നടത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss