|    Sep 25 Mon, 2017 5:06 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉത്തരവുകളില്‍ അഴിമതിയെന്നു പരാതി; തച്ചങ്കരിക്കെതിരേ ത്വരിതപരിശോധന

Published : 30th July 2016 | Posted By: SMR

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കിയ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരേ വിജിലന്‍സിന്റെ ത്വരിതപരിശോധന. ഗതാഗതവകുപ്പില്‍ അടുത്തിടെ കൊണ്ടുവന്ന ഉത്തരവുകള്‍ക്കു പിന്നില്‍ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണു പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്.
അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഭാരത് 3 വാഹനങ്ങള്‍ക്ക് 2016 ഏപ്രില്‍ ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ നല്‍കരുതെന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഇറക്കിയ ഉത്തരവിലൂടെ വാഹനനിര്‍മാതാക്കള്‍ക്ക് ഇളവുനല്‍കി. ഇതു രണ്ടു കമ്പനികള്‍ക്കുവേണ്ടിയെന്നാണ് ആക്ഷേപം.
പുകപരിശോധനാ കേന്ദ്രങ്ങളില്‍ ഒരു കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതിനും സൗജന്യ ഹെല്‍മറ്റിനും പിന്നില്‍ അഴിമതിയുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്   തച്ചങ്കരി പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക