|    Aug 21 Mon, 2017 5:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് എസ്ഡിപിഐ

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വര്‍ക്കലയില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട സംഭവത്തിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് രാഘവന്‍.
മനുഷ്യജീവന് സര്‍ക്കാര്‍ യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ലെന്നതാണ് സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യരുടെ ജീവനെടുക്കുന്ന രൂപത്തിലേക്ക് തെരുവുനായ്ക്കള്‍ വളര്‍ന്നിട്ടും വാക്‌സിന്‍ മാഫിയകള്‍ക്ക് കീഴൊതുങ്ങി പ്രശ്‌നത്തിന് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.    കേന്ദ്രകേരള സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ജീവന് സംരക്ഷണം ഉറപ്പാക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക