ചെറുവത്തൂര്‍: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്തരമലബാര്‍ ജലോല്‍സവം നാളെ ഉച്ചക്ക് രണ്ടു മുതല്‍ കാര്യങ്കോട് പുഴയില്‍ നടക്കുമെന്ന്് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. പി കരുണാകരന് എംപി മുഖ്യാതിഥിയായിരിക്കും. ജലോല്ല്സവത്തില് 25 ആള്, 15 ആള് തുഴയുന്ന മല്‍സരങ്ങളാണ് നടക്കുക. മഹാത്മാ ഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള 25 ആള് തുഴയും മല്‍സരത്തില്‍ ഒമ്പത് ടീമുകളും രണ്ടാമത്തെ വിഭാഗത്തില്‍ 10 ടീമുകളുമാണ് മാറ്റുരക്കുക. വനിതകള്‍ക്കായുള്ള മത്സരത്തില്‍ അഞ്ചു ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മല്‍സരങ്ങളുടെ മുന്നോടിയായി തിരെഞ്ഞെടുത്ത അഞ്ചു ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ജലഘോഷയാത്ര നടക്കും. 25 ആള് തുഴയുന്ന മല്‍സരത്തിലെ ജയരാജപ്പട്ടം നേടുന്ന ടീമിന് 40,000 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 35,000 രൂപയാണ് സമ്മാനം. 15 ആള് തുഴയുന്ന മല്‍സരത്തിലെ ജേതാക്കള്‍ക്ക് 25,0 00 രൂപ ഒന്നാം സമ്മാനവും 20,000 രൂപ രണ്ടാം സമ്മാനവും നല്‍കും. പരിപാടിയുടെ ഭാഗമായി നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടനുവേണ്ടി മല്‍സരിച്ച ക്ലബ്ബുകളെ ആദരിക്കും. സമാപന സമ്മേളനം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കെ കുഞ്ഞിരാമന്, നീലേശ്വരം നഗരസഭാ ചെയര്മാന് കെ പി ജയരാജന്, ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി പ്രമീള, ടി വി കണ്ണന്, അഡ്വ. കെ കെ രാജേന്ദ്രന്, എം പി പത്മനാഭന്, പി കെ ഫൈസല്‍, വെങ്ങാട്ട് കുഞ്ഞിരാമന്, മയിച്ച പി ഗോവിന്ദന്, സജീവന് വെങ്ങാട്ട്, പാലത്തേര കണ്ണന് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.