|    Aug 19 Sat, 2017 10:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയ : സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കരുതെന്ന് ഫ്രാന്‍സ്

Published : 13th August 2017 | Posted By: fsq

 

പാരിസ്: ഉത്തരകൊറിയ വിഷയത്തില്‍ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കുന്നതില്‍ നിന്നു പിന്‍മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യുഎസ്-ഉത്തരകൊറിയ വാക്‌പോര് തുടരുന്ന പശ്ചാത്തലത്തിലാണ് മാക്രോണിന്റെ പ്രതികരണം. ഉത്തരകൊറിയ അവരുടെ മിസൈല്‍ ആണവപദ്ധതികളില്‍ നിന്നു പിന്മാറാന്‍ തയ്യാറാവണമെന്നാണ് ഫ്രാന്‍സും യുഎന്‍ രക്ഷാസമിതിയിലെ മറ്റ് അംഗങ്ങളും താല്‍പര്യപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹത്തോടുള്ള കടമ നിറവേറ്റാന്‍ ഉത്തരകൊറിയ തയ്യാറാവണം. കൊറിയന്‍ മേഖലയ്ക്കു സമീപമുള്ള ഫ്രഞ്ച് സഖ്യകക്ഷികള്‍ക്കു പിന്തുണ ഉറപ്പുനല്‍കുന്നതായും മാക്രോണ്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക