|    Jul 28 Fri, 2017 12:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയ: പരസ്യമായി ഉദ്യോഗസ്ഥരെ വധിച്ചു

Published : 31st August 2016 | Posted By: SMR

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ഉത്തരവ് അനുസരിക്കാത്തതിന്റെ പേരില്‍ രണ്ട് ഉദ്യോഗസ്ഥരെ പരസ്യമായി വധിച്ചതായി റിപോര്‍ട്ട്. ആഗസ്തിലാണ് സംഭവം നടന്നതെന്ന് ദക്ഷിണകൊറിയന്‍ ദിനപത്രമാണ് റിപോര്‍ട്ട് ചെയ്തത്.
ഉന്‍ അധികാരത്തിലേറിയ ശേഷം ഏതാനും ഉയര്‍ന്ന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ട്. മുന്‍ കാര്‍ഷിക മന്ത്രി ഹുവാങ് മിന്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് ജിന്‍ എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ജൂങ്ആങ് ഇല്‍ബോ പത്രം റിപോര്‍ട്ട് ചെയ്തു.
2011ലാണ് ഉന്‍ ഉത്തരകൊറിയന്‍ നേതാവായി ഭരണത്തിലെത്തുന്നത്. പിതാവായ കിം ജോങ് രണ്ടാമന്റെ മരണത്തോടെയായിരുന്നു ഇത്. അതേസമയം, വാര്‍ത്ത ഉത്തരകൊറിയ സ്ഥിരീകരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക