|    Nov 21 Wed, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയ : നയതന്ത്ര ചര്‍ച്ച തുടരുമെന്ന് യുഎസ്

Published : 2nd November 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി നേരിട്ട് നയതന്ത്ര ചര്‍ച്ച നടത്താനാണ് യുഎസിന് താല്‍പര്യമെന്ന് യുസ് സ്റ്റേറ്റ് ഡിപാര്‍ട്ട് മെന്റ് ഉദ്യോഗസ്ഥന്‍. ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തുന്നതു സമയം കളയലായിരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പുതിയ വെളിപ്പെടുത്തല്‍. ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള വാക്‌പോര് യുദ്ധഭീഷണി പരത്തിയതായും ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ട നയതന്ത്രപ്രതിനിധി ജോസഫ് യങ് ആരോപിച്ചു. ആദ്യ ബോംബ് വര്‍ഷിക്കുന്നതു വരെ ഉത്തരകൊറിയയുമായി ചര്‍ച്ച തുടരുമെന്നു നേരത്തെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss