|    Aug 23 Wed, 2017 5:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയ ആദ്യം ആക്രമണം നടത്തിയാല്‍ ചൈന പിന്തുണക്കരുത്‌ : ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗം

Published : 12th August 2017 | Posted By: fsq

 

ബെയ്ജിങ്: യുഎസിനു നേര്‍ക്ക് ഉത്തരകൊറിയ ആദ്യം ആക്രമണം നടത്തിയാല്‍ ചൈന നിഷ്പക്ഷ നിലപാടെടുക്കണമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ്. ചൈനയും ഉത്തരകൊറിയയും തമ്മില്‍ ഉഭയകക്ഷി പ്രതിരോധ സഹകരണ കരാര്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ യുഎസുമായുള്ള പ്രശ്‌നത്തില്‍ ഉത്തരകൊറിയയുടെ പക്ഷത്തുനിന്നാണ് ആദ്യ ആക്രമണമെങ്കില്‍ കരാര്‍ പരിഗണിക്കേണ്ടതില്ലെന്ന് ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. യുഎസും ഉത്തരകൊറിയയും വീണ്ടുവിചാരമില്ലാതെയാണു മുന്നോട്ടുപോവുന്നത്. അപ്രതീക്ഷിതമായ യുദ്ധത്തിലേക്കാണു സാഹചര്യങ്ങള്‍ എത്തിച്ചേരുകയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഉത്തരകൊറിയ ആദ്യം യുഎസിനെതിരേ മിസൈല്‍ അയക്കുകയും യുഎസ് തിരിച്ചടിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ ചൈന ഒന്നും ചെയ്യില്ല. ഉത്തരകൊറിയക്കെതിരേ യുഎസ് ആണ് ആദ്യം ആക്രമണം നടത്തുന്നതെങ്കില്‍ ചൈന അതു തടയും. ഉത്തരകൊറിയന്‍ ഭരണകൂടത്തെ താഴെയിറക്കാനോ രാജ്യത്തെ രാഷ്ട്രീയ അട്ടിമറിക്കോ യുഎസ് ശ്രമിച്ചാലും ചൈന അത് തടയുമെന്നു മുഖപ്രസംഗത്തില്‍ പറയുന്നു. ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയക്കെതിരേ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടിയുണ്ടാവുമെന്ന യുഎസ് മുന്നറിയിപ്പ് പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക