|    Jun 26 Mon, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയയില്‍ വെള്ളപ്പൊക്കം; 60 മരണം

Published : 7th September 2016 | Posted By: SMR

സോള്‍: ഉത്തരകൊറിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 60 പേര്‍ മരിച്ചതായി റിപോര്‍ട്ട്. 44,000ഓളം പേര്‍ ഭവനരഹിതരായതായി യുഎന്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള നദി കരകവിഞ്ഞൊഴുകിയെന്നാണു വിവരം.
റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന തുമെന്‍ നദിയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായതായി ഉത്തരകൊറിയ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതുവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അടുത്തുള്ള മുസാന്‍, ഹോയ്‌രിയോങ് എന്നീ മേഖലകളിലാണു വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഇവിടെ ആകെയുള്ള ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം പേര്‍ ഭവനരഹിതരായി. മേഖലയിലേക്കുള്ള വാര്‍ത്താവിനിമയ ബന്ധം തകരാറിലായതായും റിപോര്‍ട്ടുണ്ട്. 9000ഓളം കെട്ടിടങ്ങള്‍ തകരുകയും 10,000 ഹെക്ടറോളം കൃഷിയിടങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.
യുഎന്‍ സംഘത്തിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ സ്ഥിരമായുണ്ടാവുന്ന മേഖലയാണിത്. 2012ല്‍ രാജ്യത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 169 പേര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക