|    Aug 19 Sat, 2017 10:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയന്‍ മിസൈല്‍ പ്രതിസന്ധി : സമാധാനപരമായ പരിഹാരമാര്‍ഗം വേണമെന്ന് ചൈന

Published : 13th August 2017 | Posted By: fsq

 
ബെയ്ജിങ്: ഉത്തരകൊറിയന്‍ മിസൈല്‍ പ്രതിസന്ധിയില്‍ സമാധാനപരമായ പരിഹാരമാര്‍ഗം വേണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ്. സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും യുഎസും ഉത്തരകൊറിയയും ഒഴിവാക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ ചര്‍ച്ചയില്‍ ജിന്‍പെങ് ആവശ്യപ്പെട്ടു. പ്രതിസന്ധി സംബന്ധിച്ചു ജാഗ്രത പുലര്‍ത്തണമെന്നും സമാധാനപരമായ പരിഹാരത്തിലെത്തിച്ചേരണമെന്നും ജിന്‍പെങ് അഭിപ്രായപ്പെട്ടതായി ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. യുഎസ് സൈന്യം പൂര്‍ണസജ്ജമാണെന്നു ട്രംപ് ഉത്തരകൊറിയക്കു മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം. ഉത്തരകൊറിയ പ്രകോപനപരമായ നിലപാട് അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ട്രംപും ജിന്‍പെങും ഒരേ അഭിപ്രായം പ്രകടിപ്പിച്ചതായി വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഉത്തരകൊറിയ ആണവ നിരായുധീകരിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച പ്രസ്താവനയില്‍ ട്രംപും ജിന്‍പെങുമായുള്ള ബന്ധം വളരെ അടുത്തതായും വൈറ്റ്ഹൗസ് അവകാശപ്പെട്ടു. ഉത്തരകൊറിയന്‍ പ്രശ്‌നത്തിന് സമാധാനത്തോടെയുള്ള പരിഹാരത്തിലെത്തിച്ചേരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക