|    Jul 17 Tue, 2018 11:05 pm
FLASH NEWS

ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു : മന്ത്രി

Published : 9th September 2017 | Posted By: fsq

 

ആറന്‍മുള: ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം പകര്‍ന്നുനല്‍കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഉതൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഴയും വയലുകളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമൃദ്ധമായ ആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള. പമ്പാനദീതട സംസ്‌കാരത്തിന്റെ ഭാഗമാണ് ജലമേളയുടെ ഭാഗമായുള്ള ഈ കൂട്ടായ്മ. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ ഭാഗമായി നടത്തുന്ന ജലമേള നാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും സന്ദേശം നല്‍കുന്നു എന്നത് ഏറെ ആവേശകരമാണെന്നും മന്ത്രി പറഞ്ഞു.2015ല്‍ ആറന്മുള ജലമേളില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി 51 ലക്ഷം രൂപയുടെ സഹായം ജലമേളയ്ക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലഭ്യമായിട്ടില്ലെന്നുള്ളതും മന്ത്രി ഓര്‍മിപ്പിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ ജി ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു.  ഈ വര്‍ഷത്തെ രാമപുരത്ത് വാര്യര്‍ അവാര്‍ഡ് മന്ത്രി മാത്യു ടി തോമസ് സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന് സമ്മാനിച്ചു. വഞ്ചിപ്പാട്ട് കലാകാരന്‍ മധുസൂദനന്‍ നായരെ വീണാ ജോര്‍ജ് എംഎല്‍എ ആദരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പള്ളിയോട ശില്‍പികളെ ആദരിച്ചു. മല്‍സര വള്ളംകളിയിലെ വിജയികള്‍ക്ക് എന്‍എസ്എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ മന്നം ട്രാഫി സമ്മാനിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍, ആന്റോ ആന്റണി എംപി, എം.എല്‍.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, കെ കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പോലിസ് മേധാവി ഡോ.സതീഷ് ബിനൊ, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സംബന്ധിച്ചു. ഉതൃട്ടാതി ജലമേളയുടെ ഭാഗമായുള്ള മല്‍സര വള്ളംകളി മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss