|    Aug 20 Sun, 2017 7:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉതുപ്പ് വര്‍ഗീസിന് ജാമ്യം

Published : 11th August 2017 | Posted By: fsq

 

കൊച്ചി: 300 കോടിയുടെ നഴ്‌സിങ് തട്ടിപ്പ് കേസിലെ പ്രതി കോട്ടയം പുതുപ്പള്ളി മൈലക്കാട്ട് ഉതുപ്പ് എം വര്‍ഗീസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യം, രാജ്യം വിടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 29ന് പുലര്‍ച്ചെ 3.15ന് അബൂദബിയില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഉതുപ്പ് വര്‍ഗീസ് സിബിഐയുടെ പിടിയിലായത്. ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ എമിഗ്രേഷന്‍ വിഭാഗം ഉതുപ്പിനെ തടഞ്ഞുവച്ച് സിബിഐക്ക് കൈമാറുകയായിരുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തപ്പോള്‍ നിയമവിരുദ്ധമായി പണംപറ്റി ഉതുപ്പും കൂട്ടാളികളും 300 കോടി തട്ടിയെടുത്തെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക