|    Jul 20 Fri, 2018 6:52 am
FLASH NEWS

ഉണ്യാലില്‍ നബിദിന റാലിയിലെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

Published : 7th December 2017 | Posted By: kasim kzm

താനൂര്‍: ഉണ്യാല്‍ നബിദിനഘോഷയാത്രയെ ആക്രമിച്ച പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഉണ്യാല്‍ കൊടിയന്റെ പുരക്കല്‍ സത്താറാ(29)ണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരിന്തല്‍മണ്ണയില്‍ വെച്ചാണു താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയുമാണു പോലിസ് കേസ് എടുത്തിരിക്കുന്നത്. ശനിയാഴ്ച്ച ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിനഘോഷയാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്.19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss