|    Oct 17 Wed, 2018 11:42 pm
FLASH NEWS

ഉണ്ണിയാല്‍ കടപ്പുറത്ത് വീണ്ടും അക്രമം : മൂന്നുപേര്‍ക്ക് വെട്ടേറ്റു

Published : 6th May 2017 | Posted By: fsq

 

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷത്തിന് അറുതി വരാതെ ഉണ്ണിയാല്‍ കടപ്പുറത്ത് വീണ്ടും അക്രമം. സംഭവത്തില്‍ രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അടക്കം മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഇന്നലെ വൈകിട്ട് നാലോടെയാണ് ആദ്യ അക്രമം ഉണ്ടായത്. ഉണ്ണിയാലില്‍ നിന്നും ഓട്ടോറിക്ഷയില്‍ പറവണ്ണക്ക് പോവുകയായിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ഉണ്ണിയാല്‍ പക്കര്‍ കടവത്ത് സിദ്ദീഖ് (37), പള്ളിത്താന്റെ പുരക്കല്‍ സക്കീര്‍ (37) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഓട്ടോതടഞ്ഞു നിര്‍ത്തിയ അക്രമി സംഘം സിദ്ധീഖിന്റെ വലതുകാലിനു വെട്ടി. സക്കീറിനെ വലിച്ചിഴച്ചു കൊണ്ടുപോയി തുരുതുരാ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സക്കീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും  സിദ്ദീഖിനെ തിരൂര്‍  ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇതോടെ പ്രദേശത്ത് വ്യാപകമായ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു.  തിരൂരില്‍ നിന്നും ഉണ്ണിയാലിലേക്ക് പോവുകയായിരുന്ന ടെക്സ്റ്റയില്‍സ് ജീവനക്കാരനായ തിത്തീര്യത്തിന്റെ പുരക്കല്‍ അര്‍ഷാദിനെ (27) തടഞ്ഞു നിര്‍ത്തി വെട്ടി. അര്‍ഷാദ് സിപിഎം. പ്രവര്‍ത്തകനാണ്. സ്ഥലത്ത് പോലി സിനെ വിന്യസിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss