|    Jan 19 Thu, 2017 5:43 am
FLASH NEWS

ഉണ്ണിത്താന്‍ വധശ്രമക്കേസ്: രണ്ടു പ്രതികള്‍ക്ക് വാറന്റ്

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നും മൂന്നും പ്രതികള്‍ക്ക് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി പി വി ബാലകൃഷ്ണന്റേതാണ് ഉത്തരവ്.
കേസ് പരിഗണിച്ചപ്പോള്‍ കേസിലെ ഒന്നാംപ്രതി പുഞ്ചിരി മഹേഷ്, മൂന്നാംപ്രതി ഷഫീഖ് എന്നിവര്‍ ഹാജരാവാത്തതിനെ ത്തുടര്‍ന്നാണു ജാമ്യം റദ്ദാക്കിയത്. 2011 ഏപ്രില്‍ 16ന് രാത്രി 9.40നാണു ശാസ്താംകോട്ട ജങ്ഷനില്‍ ബസ്സിറങ്ങി ജമിനി ഹൈറ്റ്‌സ് ഓഡിറ്റോറിയത്തിനടുത്തേക്ക് നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ്, ആനന്ദ്, ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഡിവൈഎസ്പി അബ്ദുല്‍ റഷീദ് ഉള്‍പ്പെടെ ചിലര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് അനാശാസ്യപ്രവൃത്തികളിലേര്‍പ്പെട്ടതായും റഷീദിന്റെ ഒത്താശയോടെ കുണ്ടറ കാഞ്ഞിരോട്ടം തടാകം നികത്തി റിസോര്‍ട്ട് നിര്‍മിക്കുന്നതായും ഉണ്ണിത്താന്‍ പത്രവാര്‍ത്ത നല്‍കിയതാണ് ആക്രമണത്തിനു കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക