|    Jul 25 Tue, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Published : 18th October 2016 | Posted By: SMR

ശബരിമല: ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയില്‍ ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(43)യെ ശബരിമല മേല്‍ശാന്തിയായും ചങ്ങനാശ്ശേരി വാഴപ്പള്ളി പുതുമന ഇല്ലത്ത് എം ഇ മനു നമ്പൂതിരി(മനുകുമാര്‍-39)യെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. വരുന്ന മണ്ഡലകാലാരംഭം മുതല്‍ ഒരുവര്‍ഷത്തേക്കാണ് നിയോഗം.
ഇന്നലെ രാവിലെ ഉഷപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന ആദ്യനറുക്കെടുപ്പില്‍തന്നെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് മേല്‍ശാന്തിയായി നിയോഗം ലഭിക്കുകയായിരുന്നു. മാളികപ്പുറത്ത് നടന്ന ചടങ്ങിലും ആദ്യനറുക്കെടുപ്പില്‍തന്നെ മനു നമ്പൂതിരിയും മേല്‍ശാന്തിയായി നിശ്ചയിക്കപ്പെട്ടു.
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവിലെ മേല്‍ശാന്തിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കാറല്‍മണ്ണ തെക്കുംപറമ്പത്ത് മനയ്ക്കല്‍ വാസുദേവന്റെയും ആത്രാശേരി മനയ്ക്കല്‍ ആര്യയുടേയും മകനാണ്.
സ്‌കൂള്‍ അധ്യാപിക എളമ്പുലക്കാട് മനയില്‍ നിജയാണ് ഭാര്യ. വിദ്യാര്‍ഥികളായ ദേവനാരായണന്‍, ദേവരാമന്‍ എന്നിവരാണ് മക്കള്‍. മനു നമ്പൂതിരി നിലവില്‍ ചങ്ങനാശ്ശേരി കാവില്‍ ഭഗവതി ക്ഷേത്രം മേല്‍ശാന്തിയാണ്. പുതുമന ഇല്ലത്ത് പരേതനായ ഈശ്വരന്‍ നമ്പൂതിരിയുടെയും സരസ്വതിയുടേയും മകനാണ്. ഭാര്യ: ശ്രീചിത്ര, മക്കള്‍: ഈശ്വര്‍ ദേവ്, ഗായത്രി ദേവി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക