|    Jul 23 Sun, 2017 6:33 am
FLASH NEWS
Home   >  News now   >  

ഉണ്ടായത് വലിയ തീപിടുത്തം;യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : 3rd August 2016 | Posted By: mi.ptk

emirates-2

ദുബയ്: ഇരുപതോളം  ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചിട്ടും അണയ്ക്കാനാകാത്ത വലിയ അഗ്നിബാധയാണ് തിരുവനന്തപുരം – ദുബയ് എമിറേറ്റ്‌സ് വിമാനത്തിന് സംഭവിച്ചത്. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലര്‍ക്കും നേരിയ തോതില്‍ പൊള്ളലേറ്റതായും ചെറിയ പരിക്കുകകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. അഗ്നിബാധയില്‍ റണ്‍വേയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ച് സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.

 

burnt

fire-after

ജീവനക്കാരുള്‍പ്പെടെ 286 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം റണ്‍വേയ്ക്ക് മുകളിലെത്തിയപ്പോള്‍ താഴെ ഇറങ്ങുന്നതിന് വേണ്ടി പൈലറ്റ് ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഇതേതുടര്‍ന്ന് റണ്‍വേയില്‍ ഇടിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടുകയും തീയും പുകയും ഉയരുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക