|    May 26 Fri, 2017 5:24 am
FLASH NEWS

ഉണര്‍ന്നിരിക്കേണ്ട സമയത്ത് ഉറങ്ങിയാല്‍ സൈന്യം പൊറുക്കില്ല: പ്രധാനമന്ത്രി

Published : 15th October 2016 | Posted By: SMR

ഭോപാല്‍: ഉണര്‍ന്നിരിക്കേണ്ട സമയത്ത് ഉറങ്ങുകയാണെങ്കില്‍ രാജ്യത്തിന് സൈന്യം ഒരിക്കലും മാപ്പുതരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. സൈന്യം വാക്കുകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ധീരകൃത്യം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭോപാലില്‍ ‘ശൗര്യ സ്മാരക’ത്തിന്റെ ഉദ്ഘാടന വേളയില്‍ മുന്‍ സൈനികരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ ശാന്തരായി ഉറങ്ങുന്നതിലാണ് സൈന്യം സന്തോഷിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് യാതൊരു പരാതിയുമില്ല എന്നാല്‍, നാം ഉണര്‍ന്നിരിക്കേണ്ടപ്പോള്‍ ഉറങ്ങുന്നത് അവര്‍ പൊറുക്കുകയുമില്ല. നിര്‍ഭാഗ്യവശാല്‍ ഉണര്‍ന്നിരിക്കേണ്ടപ്പോള്‍ നാം ഉറങ്ങുകയാണ് ഇത് സൈന്യത്തോട് ചെയ്യുന്ന അനീതിയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day