|    Jan 23 Mon, 2017 6:09 am
FLASH NEWS

ഉണക്കമല്‍സ്യവും ഇനി ഓണ്‍ലൈനില്‍ ലഭിക്കും: മന്ത്രി

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: ഗുണമേന്മയുള്ള മല്‍സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി മാര്‍ക്കറ്റിങ് രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡ്രിഷ് കേരള എന്ന പേരില്‍ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ഉല്‍പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉണക്കമല്‍സ്യങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയുടെ ഉദ്ഘാടനം പിആര്‍ ചേംബറില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
www.drishkerala.com എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കാം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സംസ്‌കരിച്ച ഉണക്കമല്‍സ്യം കേരള വിപണിയില്‍ വ്യാപകമാവുന്നതായുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
ഒരു ജില്ലയില്‍ പത്ത് വിപണികളിലെങ്കിലും ഉല്‍പന്നങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ അമ്പാടിയും പങ്കെടുത്തു.
തൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മല്‍സ്യം മൂല്യശോഷണം സംഭവിക്കാതെ ശുചിയായി തയ്യാറാക്കി വിപണനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രിഷ് കേരള ബ്രാന്‍ഡില്‍ ഗുണമേന്മയുള്ള ഉണക്കമല്‍സ്യം തയ്യാറാക്കുന്നത്.
ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എംആര്‍പിയില്‍ നിന്നും 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഫ്രീ ഹോം ഡെലിവറി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846310773.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക