|    Oct 18 Wed, 2017 9:31 am
FLASH NEWS

ഉടുമ്പന്‍ചോല താലൂക്കില്‍ റേഷന്‍കാര്‍ഡ് വിതരണം ഏഴ് മുതല്‍

Published : 4th August 2017 | Posted By: fsq

 

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏഴിന് ആരംഭിക്കും. കാര്‍ഡില്‍ ഫോട്ടോ ഉള്ള കാര്‍ഡുടമയോ, കാര്‍ഡി ല്‍ ഉള്‍പ്പെട്ട ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖയുള്ള അംഗമോ, നിലവിലുള്ള റേഷന്‍ കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം വന്ന് പുതിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റാം. വിതരണ സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ. കാര്‍ഡിന്റെ വില മുന്‍ഗണനാ വിഭാഗം50രൂപയും, പൊതുവിഭാഗം100രൂപയും, മുന്‍ഗണനാ വിഭാഗത്തിലെ പട്ടിക വര്‍ഗ്ഗത്തിന് സൗജന്യവുമാണ്. റേഷന്‍ ഷോപ്പുകളുടെ നമ്പരും വിതരണം ചെയ്യുന്ന സ്ഥലവും ഇനിപറയുന്നു. ഏഴാം തിയതി എആര്‍ഡി നമ്പര്‍ 35, 36, 37  മിനി സിവില്‍ സ്‌റ്റേഷന്‍, നെടുങ്കണ്ടം, 233, 241, 245, 267 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നെടുങ്കണ്ടം എട്ടാം തീയതി എആര്‍ഡി നമ്പര്‍ 1 പഴയവിടുതി വായനശാല, എആര്‍ഡി നമ്പര്‍ 2, 213 രാജാക്കാട് ബസ്റ്റാന്റ്, എആര്‍ഡി നമ്പര്‍ 3 മുല്ലക്കാനം റേഷന്‍കട, എആര്‍ഡി നമ്പര്‍ 75 കൊച്ചുമുല്ലക്കാനം റേഷന്‍കട, എആര്‍ഡി നമ്പര്‍ 120 കുത്തുങ്കല്‍ ക്ലബ്ഹാള്‍, എ ആര്‍ഡി നമ്പര്‍ 196 കള്ളിമാലി അംഗന്‍വാടി, എആര്‍ഡി നമ്പര്‍ 230 മാവറസിറ്റി റേഷന്‍കട. ഒന്‍പതാം തീയതി എആര്‍ഡി നമ്പര്‍ 4 തേക്കുംകാനം റേഷന്‍ കട, എആര്‍ഡി നമ്പര്‍ 10 എന്‍ആര്‍സിറ്റി എസ്എന്‍ഡി പി ഹാള്‍,  എആര്‍ഡി നമ്പര്‍ 11 പൊന്‍മുടി കാപ്പില്‍ ബില്‍ഡിംഗ്, എആര്‍ഡി നമ്പര്‍ 30 അരിവിളാംചാല്‍ റേഷന്‍കട, എആര്‍ഡി നമ്പര്‍ 124 വാക്കാസിറ്റി റേഷന്‍കട, എആര്‍ഡി നമ്പര്‍ 174 മാങ്ങാത്തൊട്ടി റേഷന്‍കട, എ ആര്‍ഡി നമ്പര്‍ 264 പുന്നസിറ്റി റേഷന്‍ കട, എആര്‍ഡി നമ്പര്‍ 269നടുമറ്റം ക്ലബ്. പത്താം തീയതി എആര്‍ഡി നമ്പര്‍ 7 കുമ്പപ്പാറ ഹെല്‍ത്ത് സെന്റര്‍, എആര്‍ഡി നമ്പര്‍ 8 കുളപ്പറച്ചാല്‍ റേഷന്‍ കട, എആര്‍ഡി നമ്പര്‍ 13 രാജകുമാരി കമ്മ്യൂണിറ്റി ഹാ ള്‍, എആര്‍ഡി നമ്പര്‍ 41 വട്ടപ്പാറ റേഷന്‍ കട, എആര്‍ഡി നമ്പര്‍ 116 സേനാപതി റേഷന്‍ കട, എആര്‍ഡി നമ്പര്‍ 204 രാജകുമാരി റേഷന്‍ കട, എആര്‍ഡി നമ്പര്‍ 266 അരിവിളംചാല്‍ (പാലം) എസഎം ക്ലബ്, എആര്‍ഡി നമ്പര്‍ 268 ഖജനാപ്പാറ സ്‌കൂള്‍ 11ാം തീയതി എആര്‍ഡി നമ്പര്‍ 5 പൊട്ടന്‍കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, എആര്‍ഡി നമ്പര്‍ 6 ബൈസണ്‍വാലി റേഷന്‍ കട, എആര്‍ഡി നമ്പര്‍ 137 ബൈസണ്‍വാലി പഞ്ചായത്ത് ഹാള്‍, എആര്‍ഡി നമ്പര്‍ 12 കൊച്ചുപ്പ് കവിതാ ക്ലബ്, എആര്‍ഡി നമ്പര്‍ 189 ബൈസണ്‍വാലി ടീ കമ്പനി സ്‌കൂള്‍, എആര്‍ഡി നമ്പര്‍ 250 ബൈസണ്‍വാലി റേഷന്‍ കട, എആര്‍ഡി നമ്പര്‍ 18 കടുക്കാ സിറ്റി മില്‍മാ ഹാള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക