|    Apr 28 Fri, 2017 8:06 am
FLASH NEWS

ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിന് അനുമതി

Published : 19th March 2017 | Posted By: fsq

 

നെടുങ്കണ്ടം:  ഉടുമ്പന്‍ചോലയി ല്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ പ്രാഥമിക ഭരണാനുമതി ലഭിച്ചതായി മന്ത്രി എം എം മണി. നെടുങ്കണ്ടത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് വികസനത്തിന് 224 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.പൊതുജനാരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ഉടുമ്പന്‍ചോലയില്‍ ആരംഭിക്കുന്നത്.
ഇതിന് 25 ഏക്കര്‍ സ്ഥലം ലഭ്യമായിട്ടുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നെടുങ്കണ്ടത്ത് ജില്ലാ ആശുപത്രി ആരംഭിക്കുന്നതോടെ താലൂക്ക് ആശുപത്രി രാജാക്കാട്ടേക്ക് മാറ്റും.
നത്തുകല്ല്-മേലേചിന്നാര്‍-കല്ലാര്‍കുട്ടി-അടിമാലി, തൂക്കുപാലം-പ്രകാശ്ഗ്രാം-കമ്പംമെട്ട്-കട്ടപ്പന റോഡുകള്‍ രണ്ടുവരി പാതയാക്കാന്‍ 50 കോടി രൂപ വീതവും നെടുങ്കണ്ടം-മയിലാടുംപാറ-കമ്പിളികണ്ടം-നേര്യമംഗലം റോഡിന് 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 25 വിവിധ പദ്ധതികള്‍ക്കും ഭരണാനുമതിയായി. രാമക്കല്‍മേട്ടില്‍ പശ്ചാത്തല സൗകര്യം ഒരുക്കല്‍, രാജാക്കാട്ടില്‍ മിനി ഫയര്‍ സ്റ്റേഷന്‍, നെടുങ്കണ്ടത്തെ മിനി ഫയര്‍ സ്റ്റേഷന്‍ നവീകരണം, നെടുങ്കണ്ടത്ത് കായിക സ്റ്റേഡിയം നവീകരണം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടും. വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ആര് തന്നാലും കേരളം അതു വാങ്ങാന്‍ തയ്യാറാണ്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. 70 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നത്. മറ്റ് പദ്ധതികളെ അപേക്ഷിച്ച് ജലവൈദ്യുത പദ്ധതികള്‍ക്ക് ചിലവ് കുറവാണ്. ഇതിനാലാണ് അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day