|    Feb 24 Fri, 2017 7:23 am

ഉടമ അറിയാതെ വാടക കെട്ടിടം സിപിഎം പാര്‍ട്ടി ഓഫിസാക്കിയെന്ന്

Published : 6th November 2016 | Posted By: SMR

വൈക്കം: ഉടമസ്ഥരറിയാതെ വാടക കെട്ടിടം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസായി പ്രവര്‍ത്തിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് കടയുടമ വൈക്കം സിഐയ്ക്ക് പരാതി നല്‍കി. നഗരസഭ 17ാം വാര്‍ഡില്‍ പഴയ വിജയ തിയറ്ററിനു സമീപം വെളുത്തേടത്തുപറമ്പില്‍ പുരയിടത്തിലുള്ള കെട്ടിടം ഗീതാലയം വാസു എന്നയാള്‍ക്ക് ചായക്കട നടത്തുന്നതിനുവേണ്ടി വാടകയ്ക്ക് നല്‍കിയിരുന്നു. ഇദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് കുറച്ചു നാള്‍ കട നടത്തുകയുണ്ടായി. അതിനുശേഷം ഒരു വര്‍ഷത്തേ ാളം കട അടഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ കട പഴകിയതിനാല്‍ ഉടമകള്‍ക്ക് വ്യാപാരം തുടങ്ങുന്നതിനുവേണ്ടി അറ്റകുറ്റപണി നടത്തണമെന്നു ം അതിനാല്‍ കടയിലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടു പോവണമെന്നും അറിയിച്ചു. എന്നാല്‍ കട ഒഴിവായി കൊടുക്കാതെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ ഓഫിസായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉടമകളോട് താല്‍ക്കാലികമായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അതിനുശേഷം മാറിത്തരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞ് ഈ മുറി സിപിഎമ്മിന്റെ ബോര്‍ഡ് വച്ച് പാര്‍ട്ടി ഓഫിസാക്കി മാറ്റുകയാണുണ്ടായതെന്ന് ഉടമകള്‍ പറയുന്നു.മുറി ഒഴിവായി കിട്ടാത്തതിനെതുടര്‍ന്ന് മക്കളായ രാധാകൃഷ്ണന്‍. തങ്കരാജ് എന്നിവര്‍ സിപിഎം നേതാക്കളെ നേരില്‍ കണ്ട് വിവരം അറിയിച്ചു മുറി ഒഴിവായിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ആലോചിച്ചു തീരുമാനിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ യാതൊരുവിധ തീരുമാനവും അറിയിച്ചിട്ടില്ല. തുടര്‍ന്നാണ് രാധകൃഷണനും, തങ്കരാജു ം മുറി ഒഴിവായി കിട്ടുന്നതിനായി പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലിസ് വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക