|    Jul 24 Mon, 2017 4:26 am
FLASH NEWS

ഉടമസ്ഥന്‍ അറിയാതെ സ്ഥലം കൈമാറ്റം ചെയ്തതായി പരാതി

Published : 25th February 2016 | Posted By: SMR

കോഴിക്കോട്: ചേളന്നൂരിലെ മമ്മിളി എടക്കാട്ട് പതിനെട്ടരസെന്റ് സ്ഥലം ഉടമസ്ഥനറിയാതെ കൈമാറ്റം ചെയ്തതായി പരാതി.
മലപ്പുറം സ്വദേശി വാണിയമ്പലം നീലങ്ങോടന്‍ അബ്ദുല്‍ഹക്കീം ആണ് പരാതിക്കാരന്‍. ആധാരപ്രകാരം തന്റെ കൈവശപ്രകാരമുള്ള സ്വത്ത് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഉടമ അബ്ദുല്‍ ഹക്കീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ 2014ല്‍ ചേളന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് സ്ഥലം താനറിയാതെ കൈമാറ്റം ചെയ്തത് അറിയാന്‍ കഴിഞ്ഞു.
ഇതു സംബന്ധിച്ച് കാക്കൂര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് കോഴിക്കോട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കേസ് പോലിസ് ഫയല്‍ ചെയ്തു.
കേസ് നമ്പര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം എങ്ങും എത്തിയിട്ടില്ല. തന്റെ ഐഡന്റിറ്റി കാര്‍ഡില്‍ ഫോട്ടോ മാറ്റിയാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ആധാരത്തില്‍ വാങ്ങിയ ആളുടെ പേരും വിവരവും ഉണ്ടാവുമെന്നിരിക്കെ പരിശോധിക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നും അബ്ദുല്‍ ഹക്കീം പറഞ്ഞു. കേസില്‍ ഭൂമാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നു റിസേര്‍ച്ച് അനലൈസിങ് ഇംപീരില്‍ ഡയസ് ഭാരവാഹി കെ വി ജനാര്‍ദ്ദന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക