|    Aug 18 Sat, 2018 3:49 pm
FLASH NEWS
Home   >  Kerala   >  

ഉടമസ്ഥന്‍ അറിയാതെ ഫോണ്‍ ആപ്പ് വഴി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി : യുവാവ് അറസ്റ്റില്‍

Published : 4th August 2018 | Posted By: G.A.G

കൊച്ചി: ഉടമസ്ഥന്‍ അറിയാതെ ഫോണ്‍ ആപ്പ് വഴി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിന് സ്വകാര്യബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്ത് ആണ് എളമക്കര സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസിന്റെ പിടിയിലായത്. സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇരയായ യുവാവിന്റെ ഭാര്യയുടെ സഹായത്തോടെയാണ് പ്രതി ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് പോലിസ് സംശയിക്കുന്നു.
മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇയാള്‍ ഉപയോഗിച്ചത്. ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss