|    Nov 20 Tue, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉടന്‍ സുപ്രിംകോടതിയെ സമീപിക്കും: കെ എം ഷാജി

Published : 10th November 2018 | Posted By: kasim kzm

കൊച്ചി: ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് രണ്ടാഴ്ച സമയമുണ്ടെങ്കിലും എത്രയും വേഗം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കെ എം ഷാജി എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും സത്യം ബോധ്യപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. വര്‍ഗീയവാദ പരാമര്‍ശം തനിക്കെതിരേ വന്നതില്‍ വലിയ സങ്കടമുണ്ട്.
ഒരു വിധികൊണ്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല. 20 ശതമാനം മാത്രം മുസ്‌ലിംകളുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാവില്ല. തനിക്കെതിരേ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് നികേഷ് കുമാര്‍. ഈ ലഘുലേഖ പോലും അങ്ങനെ തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണ്. ആറുമാസമോ 60 കൊല്ലമോ മല്‍സരിച്ചില്ലെങ്കിലും തനിക്കൊന്നുമില്ല. പക്ഷേ, ഇതു തെറ്റെന്ന് തെളിയിക്കാതെ വിശ്രമമില്ലെന്നും ഷാജി പറഞ്ഞു.
അതേസമയം, കെ എം ഷാജിക്കെതിരായ വിധിക്കെതിരേ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഷാജി വര്‍ഗീയത പ്രചരിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്തിട്ടില്ല. യുഡിഎഫ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ലഘുലേഖയല്ല അതെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss